എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6
വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം
ശാഖ ആരംഭിച്ചത്: 14/1/1928
ക്ഷേത്ര ചരിത്രത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം
വെളിയനാട് ആറാം നമ്പർ ശാഖയുടെ ആരംഭത്തെ കുറിച്ച് പറയുമ്പോൾ ഗുരുദേവൻ പ്രതിഷ്ഠിച്ച അരിവിപ്പുറം പ്രതിഷ്ഠയ്ക്ക് മുന്നേ തന്നെ രൂപം കൊണ്ട കമലാവിലാസിനി എന്ന പ്രസ്ഥാനത്തെക്കുറിച്ച് പ്രതിപാദിച്ചു കൊണ്ട് വേണം തുടങ്ങുവാൻ. അതോടൊപ്പം ഗുരുദേവൻ നേരിട്ടെത്തി പാഴ് പ്രതിഷ്ഠകൾ എടുത്തുമാറ്റി സ്വാതിക പൂജ നടത്തിയ കുമർത്തുശ്ശേരിദേവി ക്ഷേത്രം എന്ന ആ ക്ഷേത്രം ഇന്നത്തെ ശിവാനന്ദപുരം ക്ഷേത്രം ആയതിന്റെ കഥ നമ്മൾ അറിയേണ്ട കാര്യമല്ലേ. ആറാം നമ്പറിന്റെ ആരംഭം, അതോടൊപ്പം മങ്കൊമ്പ് കോട്ടഭാഗം ശാഖായോഗത്തിനു ലഭിക്കേണ്ടിയിരുന്ന ആറു സ്വീകരിക്കുവാനുണ്ടായ സാഹചര്യം. പുളിങ്കുന്നുപോലെ സമാനമായി തന്നെ ജന്മി കുടിയാൻ വ്യവസ്ഥ ഈ പ്രദേശത്ത് നിലവിൽ ഉണ്ടായിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ബൗദ്ധ പാരമ്പര്യത്തിന്റെ ജീവിതം ഒടുങ്ങാതെ വന്ന ഈഴവർ ജീവനോപാധികൾ തേടി കൂലിവേലക്കാരായി അവിടെ ഒരു കൂട്ടം ആൾക്കാർ ഒത്തുകൂടി ചേർന്ന് രൂപംകൊണ്ടൊരു പ്രസ്ഥാനമായിരുന്നു കമലാവിലാസിനി എന്ന ഒരു മഹാപ്രസ്ഥാനം. അറിയണ്ടേ?
ശാഖയുടെ ആരംഭത്തെക്കുറിച്ച് വീണ്ടും പ്രതിപാദിക്കുമ്പോൾ തങ്ങൾ തങ്ങളിൽ വലിപ്പം നോക്കി സ്വയം കുഴിയിൽ ഇറങ്ങുന്നു ഒരു വിഭാഗമാണല്ലോ ഈഴവ പാരമ്പര്യം. ആ ശാപം വെളിയനാട് ബാധിച്ചു. ആ ചരിത്രം വളരെ വേദന ജനകമായ ഒരു കഥയായ കാഴ്ര്യവും പഴയ തലമുറയ്ക്ക് അറിയാവുന്നതാണല്ലോ. കമലാവിലാസിനി രൂപം കൊള്ളുന്നതിനു മുന്നേ തന്നെ രണ്ട് ഈഴവ കുടുംബങ്ങൾ ഇപ്പോൾ കാണുന്ന ശിവാനന്തപുരം കൈവശം വച്ചിരുന്നതായി കാണാം. എന്നാൽ ചരിത്രത്തിൽ അതിന്റെ തെളിവുകൾ ഒന്നും നമുക്ക് ലഭ്യമല്ല എങ്കിൽ കൂടിയും മേൽപ്പറഞ്ഞ ശാപം ഈ ശാഖായോഗത്തിനു ഏറ്റിട്ടുണ്ട് എന്ന് ചരിത്രത്തിൽ കാണാം.
ആ കഥ ചെറുതായി ഒന്ന് വിശദീകരിക്കുന്നു. ക്ഷേത്രത്തിൽ സമീപം ഒരു പോറ്റി കുടുംബം താമസിച്ചിരുന്നത് എന്ന് നമുക്ക് ചരിത്രത്തിൽ കാണാം. ആ പോറ്റി കുടുംബത്തിനായിരുന്നു ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം. എന്നാൽ ആ പോറ്റി കുടുംബം തങ്ങളുടെ ജീവിതം ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ഈ നാട് ഉപേക്ഷിക്കാൻ തീരുമാനിക്കുകയും ഈ സ്ഥലം ഒരു സന്യാസിക്കു സംഭാവനയായി നൽകണം എന്നുള്ള ആലോചന ഉണ്ടാകുകയും പ്രകാരം ഗുരുദേവ ശിശു സന്യാസികളിൽ പ്രധാനിയായിരുന്ന ശ്രീനാരായണ തീർത്ഥസ്വാമിക്ക് നൽകാൻ തീരുമാനിക്കുകയും എന്നാൽ നേരത്തെ പറയുന്ന സ്വയം കുഴിയിൽ ഇറങ്ങുന്ന ഒരു പ്രമാണി ഇതിനെ ചോദ്യം ചെയ്യുകയും ചെയ്യുന്നതായി ചരിത്രത്തിൽ കാണാം. ഈ ചോദ്യത്തിന്റെ ഉത്തരം ശാഖയുടെ ചരിത്രത്തിൽ വർണിക്കാനാവും. ഇതുമായി ഉണ്ടായ കേസിനെക്കുറിച്ചും വഴക്കിനെ കുറിച്ചും നമുക്ക് പിന്നീട് പ്രതിപാദിക്കാം.
കമല വില്ലാസിനീ എന്ന പ്രസ്ഥാനം ഈ ക്ഷേത്രം ഏറ്റുവാങ്ങിയതിനെ കുറിച്ച് അറിയേണ്ടതല്ലേ? തഴപ്പായ വിറ്റു ഉപജീവനം കഴിച്ചിരുന്ന ചിറയിൽ ശ്രീമതി പാപ്പിയമ്മ എങ്ങനെയാണ് ആദ്യത്തെ യോഗത്തിന്റെ അംഗമായി എന്നത് നമ്മൾ അറിയേണ്ടതല്ലേ? ശ്രീനാരായണ തീർത്ഥ സ്വാമി എങ്ങനെ ദേവി ആരാധനയ്ക്ക് പകരം ശിവാരാധന ആക്കി എന്ന് നമ്മൾ അറിയേണ്ടതല്ലേ? 1998 പുനപ്രതിഷ്ഠ നടത്തിയ ക്ഷേത്രം എങ്ങനെ ഈ തലത്തിലേക്ക് എത്തിച്ചേർന്നു എന്ന് നമ്മൾ അറിയേണ്ടതല്ലേ? ആർഎസ്പിയുടെ രൂപീകരണത്തിന് പ്രധാനിയായിരുന്നു എം മധുവിനെ കുറിച്ച് നമ്മൾ അറിയേണ്ടതല്ലേ? നാടകവും സംഗീതവുമായി കലാരംഗത്ത് ശോഭിച്ചിരുന്ന ശ്രീമാൻ മാങ്ങോട്ട് കുഞ്ഞൻ ആശാൻ ഈഴവ തരുണിമാരെ നായർ തരുണിമാർക്കൊപ്പം രംഗത്തെത്തിക്കുവാൻ തിരുവാതിര പഠിപ്പിച്ച കഥ, പുതുക്കോട്ട മഞ്ഞ ആശാൻ തുടങ്ങിയവരെക്കുറിച്ച് നമ്മൾ അറിയേണ്ടതല്ലേ? എസ്എൻ ഡി പി യോഗത്തിന്റെ ആദ്യ സംഘടന യോഗം ആദ്യമായ് വെളിയനാട് കൂടുവാൻ ഉണ്ടായ സാഹചര്യം നമ്മൾ അറിയേണ്ടതല്ലേ? ഒരുകാര്യം കൂടി, ശാഖാ രൂപീകരണത്തിൽ ഇത്രയും വിപുലമായ ഒരു ഭരണ സമിതി ഉണ്ടായിട്ടില്ല എന്നും ചരിത്രത്തിൽ കാണാം. അതിനെക്കുറിച്ചു നമ്മൾക്ക് അറിയേണ്ടതല്ലേ?
ശിവരാത്രിയോട് അനുബന്ധിച്ച് മീന മാസത്തിലെ ഉത്രം നാളിൽ കൊടിയേറ്റോടു കൂടിയും എട്ടാം ദിവസം ആറാട്ടോട് കൂടി സമാപിക്കുന്ന ഉത്സവവും എല്ലാമാസവും നടക്കുന്ന പ്രദോഷ പൂജകൾ, കർക്കിടകവാവുബലി, ചതയവൃതം, സപ്താഹം തുടങ്ങി ക്ഷേത്രവുമായി ബന്ധപ്പെട്ട് നിരവധി ചടങ്ങുകൾ ഈ ക്ഷേത്രത്തിൽ നടന്നുവരുന്നു. ഒരു കാര്യം എടുത്തു പറയട്ടെ, ഈ ക്ഷേത്രം പുനപ്രതിഷ്ഠ നടത്തിയപ്പോൾ വർഷങ്ങളോളം പൂജ ചെയ്തു കൊണ്ടിരുന്ന മേൽശാന്തി ക്ഷേത്രം പുനപ്രതിഷ്ഠ നടത്തിയതിനുശേഷം പരമേശ്വരന്റെ കൃപാ കടാക്ഷത്തിന് പാത്രമായി കൊണ്ട് അദ്ദേഹത്തിന് ദേവസ്വം ബോർഡിൽ ശാന്തിയായി നിയമനം ലഭിച്ച കാര്യം സന്തോഷമായി പറഞ്ഞു കൊള്ളട്ടെ. നിലവിലെ യൂണിയൻ കൺവീനറും നിരവധി തവണ യോഗം ബോർഡ് അംഗവും യോഗം ഇൻസ്പെക്ടിങ് ഓഫീസറും ആയിരുന്ന സന്തോഷ് ശാന്തി ഈ ശാഖയിൽ പെട്ടതാകുന്നു.
അങ്ങനെ ഇതിൽ വർണിക്കാത്ത നിരവധി കഥകൾ കൂടി വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം ആയിട്ടുണ്ടാകുന്നു. എന്നാൽ ഈ ചുരുങ്ങിയ വേളയിൽ ഇത് പൂർണമായി ഇപ്പോൾ വിശദീകരിക്കുവാൻ സമയമില്ലാതാകുന്നു. അതെല്ലാം പിന്നീട് പരശുരാമകഥകൾ പോലെ പിന്നാലെ വിശദീകരിക്കുന്നത് ആണ്.
ക്ഷേത്രം — പ്രധാന വിവരങ്ങൾ
ഭരണസമിതി
നിലവിലെ ഭരണസമിതി
- 1അഡ്വക്കേറ്റ് അജേഷ് ആശാ സദനംപ്രസിഡന്റ്
- 2എ.എസ് സന്തോഷ് കുമാർ കന്നിട്ടയിൽവൈസ് പ്രസിഡന്റ്
- 3കെ ജി സതീശൻ കന്നിട്ടയിൽസെക്രട്ടറി
- 4മോഹനൻ കറുകയിൽഭരണസമിതി അംഗം
- 5എബി മുരിക്കുംവേലിൽഭരണസമിതി അംഗം
- 6അനുസൂയൻ 4 ൽ ചിറഭരണസമിതി അംഗം
- 7അഭിരാജ് മദനൻ പുളിക്കെ മഠംഭരണസമിതി അംഗം
- 8അജീഷ് അനിത നിവാസ്ഭരണസമിതി അംഗം
- 9അനന്തു അടിയിൽഭരണസമിതി അംഗം
- 10ലൈജുമോൻഭരണസമിതി അംഗം
ആദ്യത്തെ ഭരണസമിതി
- 1മണലിൽപറമ്പിൽ കുട്ടി വൈദ്യർആദ്യത്തെ പ്രസിഡന്റ്
- 2ഉള്ളിപ്പുറത്തു കൃഷ്ണപ്പണിക്കർആദ്യത്തെ സെക്രട്ടറി
- 3പാഴേടത്തു കിട്ടൻകമ്മിറ്റി അംഗം
- 4കണിയാന്ദ്ര കുട്ടികമ്മിറ്റി അംഗം
- 5പത്തിൽ രാമൻകമ്മിറ്റി അംഗം
- 6ചാക്കന്റെടത്തു കുറുമ്പൻകമ്മിറ്റി അംഗം
- 7കണ്ണമംഗലം കൊച്ചു പാപ്പാൻകമ്മിറ്റി അംഗം
- 8വാഴപ്പറമ്പിൽ പദ്മനാഭൻകമ്മിറ്റി അംഗം
- 9തറയിൽ രാഘവൻകമ്മിറ്റി അംഗം
പോഷക സംഘടനകൾ
യൂത്ത്മൂവ്മെന്റ്
- 1ശ്രീജിത്ത് അട്ടിച്ചിറപ്രസിഡന്റ്
- 2അമൽ അനുരുദ്ധൻ 22 ൽ ചിറസെക്രട്ടറി
വനിതാസംഘം
- 1മിനിതാ അജേഷ് ആശാ സദനംപ്രസിഡന്റ്
- 2ഓമന സദാശിവൻ 60 ൽ ചിറവൈസ് പ്രസിഡന്റ്
- 3അനീഷ രാജ് പുത്തൻപറമ്പ്സെക്രട്ടറി