യൂണിയൻ നേതൃത്വം | എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ- 6 വെളിയനാട് ശിവാനന്ദപുരം ശ്രീ മഹാദേവ ക്ഷേത്രം

യൂണിയനെ നയിച്ചവർ

കുട്ടനാട് യൂണിയന്റെ നേതൃത്വവും മുൻകാല സാരഥികളും

യൂണിയനെ നയിച്ചവർ

പ്രസിഡന്റുമാർ (11)

  1. 1അയ്യർ വൈദ്യർകുന്നത്തുപറമ്പ്
  2. 2കോമത്ത് കുഞ്ഞിപ്പണിക്കർ
  3. 3വി കെ പണിക്കർചെറുകര
  4. 4ഗോപിദാസ്രാമങ്കരി
  5. 5എം കെ കൃഷ്ണൻമുട്ടാർ
  6. 6എസ് പുരുഷോത്തമൻകൈനകരി
  7. 7കെ എസ് ശാർങ്ഗരൻകൈനകരി
  8. 8കെ റാവുകാവാലം
  9. 9പത്മനാഭൻമിത്രക്കരി
  10. 10പി പി മധുസൂദനൻകിടങ്ങറ
  11. 11പി വി ബിനീഷ് പ്ലാത്താനത്ത്അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ

സെക്രട്ടറിമാർ (20)

  1. 1വി കെ പണിക്കർകാവാലം
  2. 2എസ് മാധവൻ
  3. 3വി ഐ നീലകണ്ഠപ്പണിക്കർ
  4. 4സി കെ കുഞ്ഞിക്കൃഷ്ണൻ
  5. 5എം കെ കൃഷ്ണൻ
  6. 6കെ ഭാസ്കരൻഅസിസ്റ്റന്റ് സെക്രട്ടറി
  7. 7എം കെ കൃഷ്ണൻഅസിസ്റ്റന്റ് സെക്രട്ടറി
  8. 8എ കെ നാരായണൻ
  9. 9കെ ആർ ദാമോദരൻ
  10. 10എ കെ നാരായണൻ
  11. 11എം കെ കൃഷ്ണൻ
  12. 12എസ് പുരുഷോത്തമൻ
  13. 13എം കൃഷ്ണൻ
  14. 14ടി കെ പാച്ചു
  15. 15എം കെ രാഘവൻ
  16. 16ജെ സദാനന്ദൻ
  17. 17അജി പി
  18. 18പി ടി പുരുഷോത്തമൻ
  19. 19പി എസ് എൻ ബാബുഅഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ
  20. 20സന്തോഷ് ശാന്തിഅഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ

മുൻകാല സാരഥികൾ

ഓരോ പേരിലും അമർത്തി അവരുടെ വിവരങ്ങൾ വായിക്കാം.

ശ്രീ അയ്യർ വൈദ്യർ യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ്

കുട്ടനാട്ടിലെ യോഗത്തിന്റെ ചരിത്രപരവും സംഘടനാപരവും ആയിട്ടുള്ള നേതാക്കന്മാരെ പരിചയപ്പെടുത്തുമ്പോൾ ആദ്യം ചേർക്കേണ്ട പേര് കുട്ടനാട് എസ്എൻഡിപി യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്നു .ശ്രീ അയ്യർ വൈദ്യരെ കുറിച്ചാണ് എങ്കിൽ കൂടിയും ചില പേരുകൾ നമ്മൾക്ക് പല ചരിത്രങ്ങളിലും സൂചിപ്പിച്ചിട്ടുള്ളതാകുന്നു അതിൽ ഒന്ന് മർദ്ദനമേറ്റ് മരിച്ച കറുത്ത ചൊവൻ ക്രിസ്ത്യൻ മുതലാളിയുടെ മർദ്ദനമേറ്റ് കൂത്താടി കുഞ്ഞിപ്പെണ്ണിന്റെ വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് ടി കെയുടെ സുഹൃത്തായിരുന്നു ചെറുകായലിൽ കുഞ്ഞികൃഷ്ണൻ വിരിവിൽ കണ്ണൻ വേലായുധൻ ഷാപ്പുകാരൻ മാർത്താണ്ഡൻ രാമങ്കരി ഗോപിദാസ് തുടങ്ങിയ പലരെയും നമ്മൾക്ക് വിസ്മരിക്കാതെ എസ്എൻഡിപി യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് മുതൽ യൂണിയൻ നേതാക്കളെ പരിചയപ്പെടുത്തുന്നു ചെറുകായലിൽ കുഞ്ഞികൃഷ്ണൻ ഓർഗനൈസിംഗ് സെക്രട്ടറി ആയിട്ട് നിയോഗിക്കപ്പെട്ടതുകൊണ്ടാണ് പ്രധാനമായിട്ടും അദ്ദേഹം ആദ്യ കാലഘട്ടത്തിൽ യൂണിയന്റെ പ്രവർത്തനത്തിലേക്ക് വരുവാൻ സാധിക്കാതെ വരുന്നത് ആയതിനാൽ ആരെയും വിസ്മരിച്ചുകൊണ്ട് അല്ല ഇവിടെ നേതാക്കളെ പരിചയപ്പെടുത്തുന്നത് എന്ന് ഒരിക്കൽ കൂടി അറിയിച്ചുകൊള്ളുന്നു

ശ്രീ അയ്യർ വൈദ്യർ യൂണിയന്റെ ആദ്യത്തെ പ്രസിഡന്റ് ആയി നിയോഗിക്കപ്പെട്ട മഹത് വ്യക്തിആണ് നാരകത്തറ മൂന്നാം നമ്പർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ നാല് കരകളിൽ പെട്ട വെളിയനാട് എന്ന ദേശത്ത് കുന്നത്ത് കളത്തിൽ എന്ന പ്രസിദ്ധമായ ഈഴവ തറവാട്ടിൽ ഈഴവരുടെ പാരമ്പര്യ തൊഴിലാളി വൈദ്യശാസ്ത്രം കൈയും മുതലാക്കിയ മഹത് വ്യക്തി ജനനം 1950 കാലഘട്ടം തന്റെ പാരമ്പര്യ തൊഴിലാളി വൈദ്യശാസ്ത്രം അദ്ദേഹം നേടിയിരുന്നു ശാഖാ യോഗങ്ങൾക്ക് ഒരു നേതൃസ്ഥാനം വേണമെന്ന് സംഘടനാ സെക്രട്ടറി ടി കെ മാധവന്റെ മാർഗനിർദ്ദേശം ഉൾക്കൊണ്ട് കാവാലത്തു വെച്ച് കൂടിയ യോഗത്തിൽ ശാഖാ യോഗം പ്രസിഡണ്ടായി വൈദ്യശാസ്ത്രത്തിലും അതോടൊപ്പം പ്രശസ്തനുമായിരുന്ന ശ്രീ അയ്യേ വൈദ്യുതി അല്ലാതെ ഒരു നാമവും മുന്നിൽ തെളിഞ്ഞിരുന്നില്ല അതിനു ചില വേറെ കാര്യങ്ങൾ കൂടി ടി കെ യുടെ മുന്നിൽ വെല്ലുവിളിയായിരുന്നു . അതിലൊന്ന് യൂണിയനെ ഒരു ആസ്ഥാനം അന്ന് ഇല്ലായിരുന്നു അത് മൂന്നാം നമ്പർ ശാഖയുടെ ഓഫീസ് ആയി പ്രവർത്തിച്ചിരുന്ന ഒരു മുറി യൂണിയൻ ഓഫീസ് പ്രവർത്തിക്കുകയും അതോടൊപ്പം തന്നെ നേരത്തെ തന്നെ തന്റെ സ്ക്രീൻ ടെസ്റ്റില് മനസ്സിൽ സെക്രട്ടറിയായി കണ്ടിരുന്ന കാവാലത്തെ ബിരുദാരിയായിരുന്ന കാവാഴത്ത് ചക്കിട്ടപറമ്പ് വീട്ടിൽ പിന്നീട് അഡ്വക്കേറ്റ് ആയി മാറിയ ശ്രീ വി കെ പണിക്കരുമായി നിരന്തരം യൂണിയൻ വിഷയത്തിൽ ഏർപ്പെട്ടുകൊണ്ടു യൂണിയന്റെ ഭരണം മുന്നോട്ടു കൊണ്ടു പോകുന്നതിനും യൂണിയന്റെ പ്രവർത്തനം വളരെയധികം പ്രതിഭാശാലിയായ അയ്യർക്കു കഴിയും എന്ന് ടി കെ മനസ്സിലാക്കിയും യാതൊരുവിധ തെരഞ്ഞെടുപ്പുമില്ലാതെ ശ്രീ അയ്യരെ ടി കെ നേരിട്ട് യൂണിയന്റെ ആദ്യത്തെ പ്രസിഡണ്ടായി നിയമിച്ചു പിന്നീട് യൂണിയന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുകയും യൂണിയന്റെ പ്രവർത്തനം പുളിങ്കുന്ന് അഞ്ചാം നമ്പറിലേക്ക് മാറിയപ്പോൾ അയ്യർ വൈദ്യർ തന്നെ യൂണിയന്റെ പ്രവർത്തനവും വൈദ്യജോലി ഒന്നിച്ചു മുന്നോട്ടുകൊണ്ടുപോകുന്ന അദ്ദേഹത്തിന്റെ തടസ്സം ആകുകയും തൽ സ്ഥാനത്തുനിന്ന് അദ്ദേഹം പിൻ വാങ്ങുകയും ചെയ്തു എന്നാൽ പിൽക്കാലത്ത് തന്റെ വൈദിക ജോലി ചങ്ങനാശ്ശേരി മാറ്റുകയും ചങ്ങനാശ്ശേരിക്കാർ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുകയും അദ്ദേഹം പിന്നീട് ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡണ്ടായി മാറുകയും അങ്ങനെ രണ്ട് യൂണിയൻ പ്രസിഡണ്ടായി പ്രവർത്തനം കാഴ്ചവയ്ക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളതായി ചരിത്രത്തിൽ പറയുന്നു

വി കെ പണിക്കർ യൂണിയന്റെ ആദ്യ സെക്രട്ടറി

ടി കെ മാധവൻ എന്ന കർമ്മയോഗി സമൂഹത്തിലെ സത്ത് കണ്ടെത്താൻ അതീവ ജാഗ്രത കാട്ടിയിരുന്നു സമുദായ സംഘടന കെട്ടിപ്പടുക്കണമെങ്കിൽ വിദ്യയുടെ അടിത്തട്ടിലേക്ക് ഇറങ്ങിച്ചെന്നവരും ഊർജ്ജസ്വലരും സേവനോത്സുകരുമായ ഒരു നിരയുടെ ഒരു വ്യൂഹം കണ്ടെത്തണമെന്ന പ്രായോഗിക ബുദ്ധിയാണ് ടി കെ മാധവനെ തൊട്ടതെല്ലാം പൊന്നാക്കാൻ തുണയായത് .അതിൽ പെട്ട ഒന്നായിരുന്നു ഉപരിപഠനത്തിന് പാങ്ങില്ലാതെ നിന്ന് കാവാലത്തിന്റെ വടക്കേ അറ്റത്തുള്ള ചക്കിട്ടപറമ്പ് എന്ന സാധാരണ കുടുംബത്തിലെ അംഗമായിരുന്ന ശ്രീമാൻ വി കെ പണിക്കർ 1927 തന്നെ ശാഖകൾക്ക് എലികനിർണയം തുടങ്ങിയിരുന്നു 1927 സെപ്റ്റംബർ 13ന് ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ വച്ചാണ് കുട്ടനാട് യൂണിയന് അവസാന രൂപം കൊടുത്തത് അതിനും ഒരു മാസം മുമ്പ് പ്രാരംഭ ചർച്ച നടത്തിയിരുന്നു യൂണിയന് അവസാന രൂപം കൊടുത്തപ്പോൾ കുന്നത്ത്കളത്തിൽ അയ്യർ വൈദ്യർ ആദ്യ പ്രസിഡണ്ട് ആയും ശ്രീ വി കെ പണിക്കർ ആദ്യ സെക്രട്ടറിയുമായി നിശ്ചയിക്കപ്പെട്ടു ഒരു വർഷക്കാലം മാത്രമാണ് കുട്ടനാടിന്റെ പ്രഥമ സാരഥികൾ ഇതിന്റെ ഭരണ രംഗത്തെ ഉണ്ടായിരുന്നുള്ളൂ കാരണം അയ്യര് വൈദ്യരുമായി ബന്ധപ്പെട്ടു ഞാൻ മേൽ സൂചിപ്പിച്ചത് ആകുന്നു വി കെ പണിക്കർക്ക് നിയമ പഠനത്തിന് പോകണ്ട അവസരം ടി കെ മാധവൻ ഒരുക്കി നൽകുകയും അതിൻപ്രകാരം ശ്രീമാൻ വി കെ പണിക്കർ ഉപരിപഠനത്തിനായി പോവുകയും ചെയ്തിട്ടുള്ളതാകുന്നു

ആയതിൻ പ്രകാരമാണ് അദ്ദേഹവും ഒരു വർഷക്കാലം കഴിഞ്ഞപ്പോൾ യൂണിയൻ സെക്രട്ടറി പദത്തിൽ നിന്നും വിരമിച്ചത്പിന്നീട് നിയമ പഠനം കഴിഞ്ഞ് ആലപ്പുഴയിൽ സ്ഥിരതാമസമാക്കിയ വി കെ യോഗപ്രവർത്തനത്തിൽ നിന്നും ഒഴിഞ്ഞുനിന്നിരുന്നില്ല യോഗത്തിന്റെ ഓർഗനൈസർ ഡയറക്ടർ ബോർഡ് മെമ്പർ തുടങ്ങിയ സ്ഥാനം അപ്പോഴും വഹിച്ചിരുന്നു അവസാനം അദ്ദേഹം യോഗത്തിന്റെ പരമോന്നത പദവിയായ യോഗം പ്രസിഡന്റ് എന്ന പദവിയിൽ എത്തിയാണ് തന്റെ സാമുദായിക സേവനം നിർത്തിയത് ഒരു കാര്യം കൂടി ഇവിടെ സൂചിപ്പിക്കുന്നു അദ്ദേഹത്തിന്റെ മകൻ ശ്രീ റാവു എസ്എൻഡിപി യോഗത്തിന് യൂണിയൻ പ്രസിഡണ്ട് പദവി അലങ്കരിച്ചിട്ടുള്ളതാണ് 1979 അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു

വി ഐ നീലകണ്ഠപ്പണിക്കർ യൂണിയൻ സെക്രട്ടറി

യൂണിയന്റെ പല മുൻ നേതാക്കളെ ഇതിനകത്ത് ഉൾപ്പെടുത്താത്തത് ഇത് കുട്ടനാട് യൂണിയന്റെ ചരിത്രമാണ് പറയുന്നത് യൂണിയൻ രണ്ടായിട്ട് വിഭജിച്ചതിൻപ്രകാരം കുട്ടനാട് യൂണിയൻ കുട്ടനാട് സൗത്ത് യൂണിയൻ എന്നിങ്ങനെ രണ്ട് യൂണിയൻ ആവുകയും ആയതിൻ പ്രകാരം സൗത്ത് യൂണിയനിൽ ഉള്ള നേതാക്കളെ അവരുടെ വെബ്സൈറ്റ് ചെയ്യുമ്പോൾ ഉൾപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ എങ്കിൽ കൂടി നീലകണ്ഠപ്പണിക്കരെ അദ്ദേഹം കുട്ടനാട് സൗത്ത് യൂണിയനിൽ പെട്ടതാണെങ്കിലും ഇവിടെ ഒന്ന് വിശദീകരിക്കേണ്ടതുണ്ട് കാരണം ഒന്ന് അദ്ദേഹം യൂണിയൻ രജിസ്ട്രേഷൻ കഴിഞ്ഞപ്പോൾ തെരഞ്ഞെടുക്കപ്പെട്ട ആദ്യ യൂണിയൻ സെക്രട്ടറി എന്ന നിലയിലും അതോടൊപ്പം തന്നെ കുട്ടനാട് യൂണിയനിൽ പെട്ട നീലംപേരൂർ എന്ന സ്ഥലത്തെ നടന്ന ഒരു പ്രധാന വിഷയവുമായി ബന്ധപ്പെട്ടു കൊണ്ട് അദ്ദേഹത്തെ ഇവിടെ പ്രതിപാദിച്ചേ പറ്റൂ

ആ ചരിത്രത്തിലേക്ക് മമ്മദ് മലയെ സമീപിച്ചില്ലെങ്കിൽ മല മമ്മദിനെ സമീപിക്കുക എന്ന പഴഞ്ചൊല്ല് സ്വാർത്ഥകമാക്കുന്ന ഒരു യൂണിയൻ സെക്രട്ടറി ഉണ്ടായിരുന്നു കുട്ടനാടിനു അതായിരുന്നു പി ഐ നീലകണ്ഠൻ പണിക്കർ. നായർ കേന്ദ്രമായ തലവടി അനംപ്രാൽ തെക്കേമുറി എന്ന ഈഴവസ്ഥാനികൾ ജീവിച്ചിരുന്ന പണിക്കർ എന്ന് സ്ഥാനപ്പേരുള്ള വീട്ടിൽ ജനിച്ച പി ഐ പണിക്കർ .യൂണിയന്റെ സ്ഥാപക സെക്രട്ടറിയായിരുന്ന വി കെ പണിക്കർ നിയമ പഠനവുമായി ബന്ധപ്പെട്ടു കൊണ്ട് സെക്രട്ടറി സ്ഥാനം ഒഴിഞ്ഞപ്പോൾ ടി കെ മാധവിനുമൊത്ത് ശാഖ രൂപീകരണത്തിൽ ഉണ്ടായിരുന്ന വി ഐ പണിക്കരിൽ ആസ്ഥാനം എത്തിച്ചേരുകയും ആസ്ഥാനം അദ്ദേഹം വിശ്രമരഹിതനായി യൂണിയന്റെ സെക്രട്ടറി പദം നടത്തുകയും ചെയ്തിട്ടുള്ളതാകുന്നു .ആ കാലയളവിൽ നീലംപേരൂർ ശാഖയുടെ പ്രവർത്തനം വളരെ കുറച്ച് അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ നീലംപേരൂർ ശാഖയുടെ പ്രവർത്തനം വളരെ ശോചനീയം ആണെന്ന് മനസ്സിലാക്കുകയും അന്വേഷിച്ചപ്പോൾ നായർ പ്രമാണികളുടെ എതിർപ്പുകൾ മൂലം ഏകദേശം 40 വീട്ടുകാർ ശാഖയുടെ പ്രവർത്തനത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുന്ന മനസ്സിലാവുകയും നായന്മാരുടെ തിണ്ണമിടുക്കിന് വകവച്ചു കൊടുക്കാതിരുന്ന പണിക്കർ ഈ വിഷയത്തിൽ ഒരു വിട്ടുവീഴ്ച വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ വരികയും അതിൽ പ്രകാരം അദ്ദേഹം ഈരയിൽ ഒരു യോഗം കൂടുന്നതിന് തീരുമാനിക്കുകയും ഇതറിഞ്ഞ് ശൂദ്രന്മാർ യോഗത്തിലേക്ക് വന്നുകൊണ്ടിരുന്ന പണിക്കരെയും യൂണിയൻ നേതാക്കളെയും തടഞ്ഞു വെക്കുകയും സംഘടനം ഉണ്ടാവുകയും ചെയ്തു തുടർന്ന് നായർ പ്രമാണികൾ ഈരയിലെ പ്രൈമറി സ്കൂളിനോട് ചേർന്ന് വള്ളം പിടിച്ചു കെട്ടിയിടുകയും ചെയ്തു .തുടർന്ന് ഒരു ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതിരുന്ന പണിക്കരുടെ മുന്നിൽ നായന്മാർ ചില നിബന്ധനകൾ വച്ചു ആ നിബന്ധനകൾ താഴെപ്പറയുന്നവയാണ്

ഈഴക്കരയിലെ ചൊവന്മാരെ സംഘത്തിൽ ചേർക്കാൻ പാടില്ല .അവരെ സംഘടന നിയമങ്ങൾ പാലിക്കുവാൻ നിർബന്ധിച്ചു കൂടാ. സംഘം പ്രവർത്തകർ ഈഴക്കരയിൽ പ്രവേശിക്കുവാൻ പാടില്ല. ചോവന്മാർ നായന്മാരുടെ അടിമപ്പണി ചെയ്തു പണ്ടേ പോലെ ജീവിക്കണം ഇതായിരുന്നു വ്യവസ്ഥ .വ്യവസ്ഥ യൂണിയൻ സെക്രട്ടറി ഒപ്പിട്ടാൽ യൂണിയൻ സെക്രട്ടറിയെയും സഹപ്രവർത്തകരെയും മോചിപ്പിക്കാം എന്നും വ്യവസ്ഥ എന്നല്ല ഒരു കുറിമാനത്തിലും ഒപ്പിടാൻ സാധിക്കില്ലെന്ന് യൂണിയൻ സെക്രട്ടറി വിശദമാക്കി തുടർന്ന് വീണ്ടും സംഘടനം ഉണ്ടാവുകയും അവർ യൂണിയൻ സെക്രട്ടറിയും പ്രവർത്തകരെയും വീണ്ടും മർദിക്കുകയും ചെയ്തു ഇതറിഞ്ഞ സമീപപ്രദേശത്തെ യോഗം പ്രവർത്തകർ നേരം പുലർന്നപ്പോൾ ഈര കരയിൽ എത്തുകയും ഈര സ്കൂളിൽ പൗര സമ്മേളനം കൂടുകയും വലിയ പ്രക്ഷോഭം സംഘടിപ്പിക്കുകയും തുടർന്ന് ഈര സ്കൂളിന് അന്ന്അവധി പ്രഖ്യാപിക്കുകയും നായർ പ്രമാണിമാർ യൂണിയൻ പ്രവർത്തകരോട് മാപ്പ് അപേക്ഷിക്കുകയും ഈര കരയിൽ ഉണ്ടായിരുന്ന 40 ഭവനങ്ങൾക്ക് എസ്എൻഡിപി യോഗത്തിന് നിയമാവലി അനുസരിച്ച് അംഗമാകുന്നത്തിനുള്ള സാമ്പത്തികം നായർ പ്രമാണികൾ നൽകാമെന്നും പ്രശ്നം ഒത്തുതീർപ്പാക്കണം എന്നും അപേക്ഷിക്കുകയും പ്രശ്നം സമുദായിക മൈത്രി പ്രഖ്യാപിച്ച യോഗം പിരിയുകയും ചെയ്തു

1930 ൽ അദ്ദേഹം യൂണിയൻ സെക്രട്ടറി സ്ഥാനം ഒഴികെയും അദ്ദേഹത്തിന്റെ പ്രവർത്തനം ചങ്ങനാശ്ശേരി പ്രദേശത്തേക്ക് മാറുകയും തുടർന്ന് അദ്ദേഹം ചങ്ങനാശ്ശേരി യൂണിയന്റെ സെക്രട്ടറിയായി മാറുകയും ചെയ്തു മൂവാറ്റുപുഴ തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ യൂണിയന്റെ പ്രവർത്തനം വിപുലീകരിക്കുവാൻ ഈ സമയത്ത് നിയോഗിക്കപ്പെടുകയും യൂണിയനുകളുടെ പ്രവർത്തനം നല്ല നിലയിൽ എത്തിക്കുവാനും അദ്ദ്ദേഹത്തിനു സാധിച്ചു അദ്ദേഹം യോഗത്തിന്റെ നല്ലൊരു പ്രവർത്തകനായിരുന്നു അങ്ങനെ ചരിത്രത്താളുകളിൽ കുട്ടനാട് യൂണിയൻ സെക്രട്ടറി ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി നീലമ്പൂർ കരയുടെ ശാഖയുടെ പ്രവർത്തനത്തിന് പ്രചോദനം യത്നിച്ച വ്യക്തി മൂവാറ്റുപുഴ തൊടുപുഴ യൂണിയൻ ആരംഭകൻ എന്നീ നിലകളിൽ അദ്ദേഹത്തെ നമ്മൾ എന്നും ഓർക്കേണ്ടതാണ് മരണം വരെയും അദ്ദേഹം യോഗപ്രവർത്തകനായിരുന്നു

സി കെ കുഞ്ഞിക്കൃഷ്ണൻ യൂണിയൻ സെക്രട്ടറി • യോഗം ഓർഗനൈസർ

കുട്ടനാട്ടിലെ ഏറെ ജനസംഖ്യയുള്ള ഒരു ജനവിഭാഗത്തെ കൈപിടിച്ചുയർത്തിയ വ്യക്തി എന്ന രീതിയിൽ ചരിത്രത്താളുകളിൽ എസ്എൻഡിപി യോഗ ചരിത്രത്തിലെ അദ്ദേഹത്തെ ഏറെ പരാമർശിക്കുന്നില്ല എങ്കിലും എസ്എൻഡിപി യോഗത്തിന്റെയും യൂണിയനുകളുടെയും ശാഖാ യോഗത്തിന്റെയും ഈഴവാതി ജനങ്ങളുടെ ഉന്നമനത്തിനായി യോഗത്തിന്റെ ഓർഗനൈസ് സെക്രട്ടറി യോഗം ഡയറക്ട് ബോർഡ് മെമ്പർ കുട്ടനാട് യൂണിയൻ സെക്രട്ടറി മുഹമ്മയുടെ മുഹച്ചായമാറ്റിയ പ്രധാന മുഖ്യ ശില്പികൾ ഒരാളായി മാറിയ ശ്രീ സി കെ കുഞ്ഞിക്കൃഷ്ണൻകുറിച്ച് ഏറെ ഇവിടെ പറയുവാൻ ഒന്നുമില്ല കാരണം സി കെയുടെ പ്രവർത്തനം ഞാൻ യൂണിയന്റെ ആരംഭ കാലഘട്ടത്തിൽ പരാമർശിച്ചിട്ടുള്ളത് ആകുന്നു എങ്കിൽ കൂടിയും അദ്ദേഹത്തിന്റെ ഒരു ചരിത്രം ഇവിടെ വിശദീകരിക്കേണ്ടതുണ്ട്

ആയത്തിലേക്കു ആ ചരിത്രം തുടങ്ങുന്നത് നമ്മൾ ഇന്ന് അറിയുന്ന ആറു പങ്ക് എന്ന കായലുമായ് ബന്ധപ്പെട്ടു കൊണ്ടാണ് ഒരുകാലത്ത് കായൽ കുത്തുവാൻ അവകാശം രാജഭരണത്തിന്റെ കീഴിലായിരുന്നു അവർ പതിച്ചു നൽകുന്ന ആൾക്കാർക്ക് മാത്രമേ കായൽ കുത്തിയെടുക്കുവാൻ അവകാശം നൽകുവാൻ കഴിയുമായിരുന്നുള്ളൂ ഇന്ന് കാണുന്ന ഈ ആറു പങ്കു പതിച്ചു കിട്ടുവാൻ ആയിട്ട് കുറച്ചു ക്രിസ്ത്യൻ പ്രമാണികളും ശൂദ്രന്മാരും ചേർന്ന് ചെറുകയിലിൽ ശ്രീ കുട്ടി എന്ന ആളെ സമീപിക്കുകയും അങ്ങനെ ആറുപേർക്ക് പങ്ക് ലഭിച്ചപ്പോൾ അതിൽ നിന്നുംകുട്ടിയെ ക്രിസ്ത്യൻ പ്രമാണികളും ശൂദ്രന്മാരും കൂടി ചതിക്കുകയും അതിനു പകരമായി അദ്ദേഹം തന്റെ വ്യക്തിസ്വാതന്ത്ര്യം ഉപയോഗിച്ച് 200 ഏക്കർ രാജകുടുംബത്തിൽ സ്വാധീനം ചെലുത്തി പതിച്ചു ലഭിക്ക് ലഭിക്കുകയും അങ്ങനെ ഒരു ഈഴവന്റെ നേതൃത്വത്തിൽ ആദ്യം കുത്തിയെടുത്ത കായൽ ആണ് ചെറുകയാൽ കായൽ എന്നാൽ ഈ കായലിൽ നിന്നും അദ്ദേഹത്തിന് വിളവെടുക്കാൻ സാധിച്ചില്ല കാരണം ശൂദ്രന്റെയും ക്രിസ്ത്യാനിയുടെയും പക ഈഴവാദി വിഭാഗങ്ങളോട് ഉണ്ടായിരുന്നല്ലോ ആയതിൻപ്രകാരം രണ്ട് പ്രാവശ്യം കൃഷി നടന്നുവെങ്കിലും മേൽപ്പറഞ്ഞ സഹോദരങ്ങളുടെ ദയാദാനം കൊണ്ട് 2 പ്രവിശ്യവും മടവീഴ്ച ഉണ്ടാകി അങ്ങനെ ചെറുകയിലിൽ വീട്ടിൽ സാമ്പത്തികമായി കുറച്ചു കഷ്‌ടതനകൾ അനുഭവിക്കുകയും തുടർന്ന് ഏറെ കഥകൾ ഉണ്ടാകുകയും ചെയ്തു സി കെ കുഞ്ഞിക്കൃഷ്ണൻ പഠിക്കുന്ന സമയത്ത് വളരെയധികം സാമ്പത്തിക ബുദ്ധിമുട്ട് നേരിടേണ്ടി വന്നു കാരണം ശ്രീമാൻ കുട്ടി അദ്ദ്ദേഹത്തിന്റെ അമ്മാവൻ ആയിരുന്നു തുടർന്ന് അദ്ദേഹം അമ്മയുടെ ചേട്ടത്തിയുടെ മകനായ നാരായണൻ അന്നുമുഹമ്മയിൽ വലിയ ധനാഢ്യനായി ജീവിച്ചിരുന്നു അദ്ദേഹം സി കെ യെ മുഹമ്മയിൽ കൊണ്ടുപോയി ഉന്നത വിദ്യാഭ്യാസം നേടിയെടുക്കുന്നത് വളരെയധികം സഹായിച്ചു തുടർന്ന് പഠനകാലത്ത് തന്നെ അദ്ദേഹം ടി കെ മാധവിനുമായി പരിചയപ്പെടുകയും തുടർന്ന് വൈക്കം സത്യാഗ്രഹത്തിലും യോഗ ആരംഭം കാലഘട്ടത്തിലും അദ്ദേഹത്തിന്റെ പങ്ക് നേരത്തെ സൂചിപ്പിച്ചിരിക്കുന്നു

യൂണിയന്റെ ആരംഭ കാലഘട്ടത്തിൽ അദ്ദേഹം കുട്ടനാട് കോട്ടയം ചങ്ങനാശ്ശേരി എന്നീ പ്രദേശങ്ങളിലെ ഓർഗനൈസറായി പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിന് യൂണിയന്റെ ആരംഭ കാലഘട്ടത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനവും വഹിക്കുവാൻ കഴിഞ്ഞിരുന്നില്ല തുടർന്ന് വി ഐ നീലകണ്ഠപ്പണിക്കർക്ക് ശേഷം ൧൯൩൦ കളില്‍ അദ്ദേഹം കുട്ടനാട് യൂണിയൻ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു

മുഷ്കരന്മാരുടെ കൊമ്പൊടിച്ച ഒരു പ്രാദേശികലഹള സി കെ കുഞ്ഞിക്കൃഷ്ണൻ യൂണിയൻ സെക്രട്ടറിയായ വേളയിൽ ശ്രീമൂലം പ്രജാസഭയിലേക്ക് കടം തീരുവയുള്ള വോട്ടർമാരെ തെരഞ്ഞെടുക്കുന്നതിനായി വേണ്ടിയുള്ള മത്സരത്തിൽ ചാലയിൽ ഡോക്ടർ പണിക്കരും കൈനകരിയിൽ ഉള്ള തോമസ് ചാണ്ടി മുക്കാലിനും തമ്മിലുള്ള മത്സരത്തിൽ കുട്ടനാട് എസ്എൻഡിപി യൂണിയൻ ഡോക്ടർ കെ പി പണിക്കരെ അനുകൂലിക്കുകയും അങ്ങനെ തോമസ് ചാണ്ടി തോൽക്കുകയും അതിൽ നിന്നും അന്നത്തെ ക്രൈസ്തവിഭാഗം എസ്എൻഡിപി യൂണിയന് എതിരാവുകയും അതൊരു ചെറിയ ലഹളയെ പുറപ്പെടുകയും അന്നത്തെ കൈനകരിയിൽ ഉള്ള ഈഴവർ ആ ലഹളയെ തോൽപ്പിക്കുകയും ചെയ്തു.

യൂണിയൻ ഭരണകാലത്ത് അദ്ദേഹത്തിന് ജീവിതത്തിൽ ചില വ്യക്തിപരമായിട്ടുള്ള വിഷയങ്ങൾ ഉണ്ടാവുകയും ആയതിൻ പ്രകാരം അദ്ദേഹം മുഹമ്മയിലേക്ക് കൈനകരിയിൽ നിന്നും താമസം മാറുകയും ചെയ്തു പിൽക്കാലത്ത് തന്റെ പ്രവർത്തനം മുഹമ്മയിലേക്കു മാറ്റുകയും മുഹമ്മയുടെ മുഖച്ഛായ മാറ്റിയ വ്യക്തി എന്ന പേരിൽ മുഹമ്മയിൽ ഇന്നും അറിയപ്പെടുന്നു നേരത്തെ സൂചിപ്പിച്ചത് കണക്ക് അദ്ദേഹത്തെ യോഗത്തിന്റെ പ്രധാന നേതാക്കളിൽ നമ്മൾ കാണുന്നില്ല എങ്കിലും അദ്ദേഹത്തെ യോഗത്തിന്റെ ഓർഗനൈസർ യൂണിയനുകളുടെയും യോഗങ്ങളുടെയും ആരംഭകാലഘട്ടത്തിലും കുട്ടനാട് യൂണിയൻ സെക്രട്ടറി എന്ന നിലയിലും അദ്ദ്ദേഹത്തിന്റെ പ്രവർത്തനത്തെ നമ്മൾ അദ്ദേഹത്തെ ഏറെ ഓർക്കേണ്ടതുണ്ട്

എം കെ കൃഷ്ണൻ (വെളിയനാട്) യൂണിയന്റെ അഞ്ചാമത്തെ സെക്രട്ടറി

പുളിങ്കുന്നിലെ ഈഴവർക്ക് ക്രിസ്ത്യാനികളുടെയും നായന്മാരുടെയും മുൻപിൽ തന്റേടത്തോടുകൂടി മുണ്ടു മടക്കി കുത്താനും തലയിൽ തോർത്ത് കെട്ടുവാനും വഴികാട്ടിയ പ്രബലൻ ജഡ്ജിയുടെ പ്രൗഢിയോട് കൂടി യൂണിയൻ സെക്രട്ടറി പദവി അലങ്കരിച്ച പ്രമുഖ വ്യക്തി ചീഫ് സെക്രട്ടറിയുടെ അഭിനന്ദനങ്ങൾ പിടിച്ചുപറ്റിയ വ്യക്തി സമുദായത്തിൽ മാന്യമായ സ്ഥാനം കൽപ്പിച്ചു കിട്ടിയ ഈഴവ ഭവനമായ വെളിയനാട് , മനയത്ത് കേശവപ്പണിക്കരുടെയും മുട്ടാർ ഇളവുശ്ശേരിൽ കാളിയമ്മയുടെയും മകനായി ജനിച്ച എസ്എൻഡിപി കുട്ടനാട് യൂണിയൻ കണ്ടെത്തിയ ചില പ്രബല യൂണിയൻ സെക്രട്ടറിമാരിൽ ഒരാൾ ശ്രീ എം കെ കൃഷ്ണൻ

സമുദായ സ്നേഹം കൊച്ചും നാളിൽ തന്നെ സി രകളിൽ ഉറഞ്ഞുകൂടിയ കൃഷ്ണൻ വളരെ വേഗം തന്നെ ശാഖാ യോഗം പ്രവർത്തനത്തിലും യോഗം പ്രവർത്തനത്തിലും പെട്ടെന്ന് തന്നെ സമുദായ സ്നേഹം കൊച്ചിൻ നാളിൽ തന്നെ സ്ഥിരകളിൽ ഉറഞ്ഞുകൂടിയ കൃഷ്ണൻ വളരെ വേഗം തന്നെ ശാഖാ യോഗം പ്രവർത്തനത്തിലും പെട്ടെന്ന് തന്നെ യൂണിയൻ രംഗത്തും കടന്നുവന്നു കുട്ടനാട് യൂണിയന്റെ അഞ്ചാമത്തെ യൂണിയൻ സെക്രട്ടറിയായി ശ്രീ എം കെ കൃഷ്ണന്റെ കാലം കുട്ടനാട് യൂണിയൻ ഓഫീസ് ഒരു യഥാർത്ഥ കോടതിമുറി തന്നെയായിരുന്നു ജഡ്ജിയുടെ ഉയർന്ന പീഠവും പ്രതികൾക്കായി പ്രത്യേക കൂടും പുളിങ്കുന്നിലെ യൂണിയൻ ഓഫീസിൽ അദ്ദേഹം ചിട്ടപ്പെടുത്തി സമുദായ അംഗങ്ങൾക്കിടയിലുള്ള കേസുകൾ കോടതിയിലെ പോലെ തന്നെ അദ്ദേഹം യൂണിയൻ ഓഫീസിൽ കൈകാര്യം ചെയ്തു

ചോവൻ മാർ മുണ്ട് മടക്കി കുത്തിയാൽ തലയിൽ തോർത്ത് കെട്ടിയാൽ ക്രിസ്ത്യാനികളും നായന്മാരും തല്ലുന്ന ഒരു കാലഘട്ടം പുളിങ്കുന്നിൽ ഉണ്ടായിരുന്നു തന്റേടിയായ കൃഷ്ണൻ ഒരു ദിവസം പുളുങ്കുന്നു കുരിശുപള്ളി ജെട്ടിയിൽ കൊച്ചുവെളുപ്പാൻ കാലത്ത് നേരിയത് തലയിൽ കെട്ടി മുണ്ട് ഡബിൾ വേഷ്ടി മുട്ടിനുമേൽ മടക്കി കുത്തി ജെട്ടിയിൽ നിന്നു കൃഷ്ണനെ കണ്ട് ചില ക്രിസ്ത്യാനികൾ എന്താ മിസ്റ്റർ കൃഷ്ണൻ ഇത്ര രാവിലെ എന്ന് ചോദിച്ചപ്പോൾ കൊടുത്ത മറുപടി ക്രിസ്ത്യൻ പ്രമാണിമാരും നായപ്രമാണികളും പുളിങ്കുന്നിലെ ഈഴവരെ തല്ലും എന്നു പറഞ്ഞു കേൾക്കുന്നുണ്ട് അതങ്ങനെ ഉണ്ടെങ്കിൽ ഒന്ന് കാണുവാൻ ആയിരുന്നു എന്നു പറഞ്ഞു കൃഷ്ണന്റെ മുൻപിൽ അല്ലേ അടി കിട്ടിയില്ലെങ്കിൽ ഭേദം എന്നു പറഞ്ഞുകൊണ്ട് തലകുനിച്ച് കൃഷ്ണന്റെ മുന്നിലൂടെ നടന്നു പോയി . അന്ന് തൊട്ട് അദ്ദേഹം ഒരു വിളംബരം പ്രഖ്യാപിച്ചു ഇനി ഏതെങ്കിലും ക്രിസ്തീയ പ്രമാണികൾ ഈഴവരെ തല്ലിയാൽ തിരിച്ചു തല്ലു മേടിക്കും എന്നുള്ള ഒരു പ്രഖ്യാപനം ഉണ്ടായി . അന്നുമുതലാണ് പുളിങ്കുന്നിലെ ഈഴവർക്ക് തല ഉയർത്തി നടക്കുവാൻ ആരംഭിച്ചത് ദൗർഭാഗ്യകരം എന്ന് പറയട്ടെ ചില വ്യക്തിപരമായ കാരണങ്ങളാൽ സി കേശവൻ അദ്ദേഹത്തെ യൂണിയൻ സെക്രട്ടറി പദവിയിൽ നിന്നും പുറത്താക്കുകയും കുറച്ചു നാളുകൾക്കു ശേഷം ജ യോഗം ജനറൽ സെക്രട്ടറിയായിരുന്ന സി കേശവൻ അദ്ദേഹത്തെ യൂണിയൻ സെക്രട്ടറി പദത്തിലേക്ക് തിരിച്ചെടുക്കുകയും ചെയ്തു സമുദായ സ്നേഹം സേവനം ജീവിതവ്രതമാക്കിയ കൃഷ്ണൻ പിന്നീട് ചങ്ങനാശ്ശേരിയിലെ താമസം മാറ്റുകയും ചങ്ങനാശ്ശേരി യൂണിയൻ സെക്രട്ടറി ആവുകയും ചെയ്തു . എങ്കിൽ കൂടിയും തന്റെ ജന്മദേശം ആയ കുട്ടനാട്ടിലേക്ക് വീണ്ടും തിരിച്ചെത്തുകയും വീണ്ടും കുട്ടനാട് യൂണിയന്റെ സെക്രട്ടറിയാവുകയും ചെയ്തു തന്റെ മേൽ നടപടിയെടുത്തു പുറത്താക്കിയ ജനറൽ സെക്രട്ടറി സി കേശവനോട് അദ്ദേഹത്തിന് പിന്നീട്വളരെ ആദരവ് തോന്നുകയും സി കേശവന്റെ ജയിൽമോചനത്തിനുശേഷം പുളിങ്കുന്നിൽ ഒരുക്കിയ സ്വീകരണത്തിന് അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ് സമുദായത്തിന്റെ ഉന്നമനത്തിന് ആയി പ്രവർത്തിച്ച അദ്ദേഹം 1964 ഈ ലോകത്ത് നിന്ന് വിടചൊല്ലി

എം കൃഷ്ണൻ (കോട്ടഭാഗം) യൂണിയൻ സെക്രട്ടറി • 13 വർഷം

13 വർഷം യൂണിയൻ സെക്രട്ടറിയായി ജോലി ചെയ്ത് ശമ്പളം വാങ്ങാത്ത വ്യക്തി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാത്തവർ പോലും പെൻഷൻ വാങ്ങിയിരുന്ന കാലത്തെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടും പെൻഷൻ വാങ്ങാതെ യൂണിയന് ഒരു ആസ്ഥാനം ഉണ്ടാക്കുന്നതിന് വേണ്ടി സ്ഥലം വാങ്ങുന്നതിനും ശ്രമിച്ച യൂണിയന്റെ പഴയ ഓഫീസ് മന്ദിരം അന്നത്തെ അതിമനോഹരമായ പ്രൗടിയിൽ എത്തിച്ച പത്തൊമ്പതാം നമ്പർ കോട്ട ഭാഗം ശാഖ യോഗത്തിൽപ്പെട്ട മഹത് വ്യക്തി ശ്രീ എം കൃഷ്ണൻ

ധനിക വീട്ടിൽ ജനിച്ച കൃഷ്ണൻ വളരെ വിദ്യാസമ്പന്നൻ ആയിരുന്നു എങ്കിലും അദ്ദേഹത്തിന് ഗവൺമെന്റ് ജോലിയോട് ഒരു താല്പര്യം ഇല്ലായിരുന്നു തന്റെ കുടുംബ പാരമ്പര്യമായ കള്ള് വ്യവസായത്തിലും അദ്ദേഹത്തിന് താല്പര്യം ഉണ്ടായിരുന്നില്ല അദ്ദേഹം കുറച്ചുനാൾ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നെങ്കിലും അദ്ദേഹത്തിന് ജോലിയോട് വിരക്തി തോന്നുകയും അദ്ദേഹം ജീവിതമാർഗം എന്ന രീതിയിൽ ഒരു പലചരക്ക് വ്യവസായം ആരംഭിക്കുകയും ചെയ്തു അദ്ദേഹം അന്ന് യൂണിയൻ കൗൺസിൽ കൂടിയായിരുന്നു ഈ കാലയളവിലാണ് കുട്ടനാട്ടിലെ ഈഴവരുടെ ജീവിത അഭിലാഷങ്ങളായിരുന്ന എസ്എൻഡിപി യൂണിയന്റെ പല വികസനങ്ങളും ആരംഭിക്കുന്നത്

അദ്ദേഹത്തിന് അന്ന് മങ്കൊമ്പ്പട്ടർ എന്ന് പറയുന്ന അതിപ്രശസ്തമായ ഒരു വീടുമായി ബന്ധമുണ്ടായിരുന്നു ആ വീട്ടിലെ ഡോക്ടർ കൃഷ്ണമൂർത്തിയും എം കൃഷ്ണനും വളരെ ആത്മസുർക്കളായിരുന്നു

പഴയ എസ്എൻഡിപി യോഗത്തിന് ആസ്ഥാനം മന്ദിരം ആയിരുന്ന മങ്കൊമ്പ് തെക്കേക്കരയിലെ ആറണോട് ചേർന്നുള്ള പുരയിടം ഡോക്ടർ കൃഷ്ണമൂർത്തിയുടെയും അനുജന്റെയും പേരിലായിരുന്നു ഡോക്ടർ കൃഷ്ണമൂർത്തിയുടെ അനിയന്റെ പേരിൽ ഉണ്ടായിരുന്ന 75 സെന്റ് സ്ഥലം അന്ന് പുളിങ്കുന്ന് പ്രേദേശത്തെ ഒരു ക്രിസ്ത്യൻ പ്രമാണിയുടെ ബാങ്കിൽ പണയം വയ്ക്കുകയും അത് തിരിച്ചു എടുക്കുവാൻ വയ്യാത്ത ഒരു സാഹചര്യത്തിൽ ആ സ്ഥലം വിൽക്കേണ്ട സാഹചര്യം ഉണ്ടാവുകയും അത് ക്രിസ്ത്യൻ പ്രമാണിക്ക് തന്നെ കൊടുക്കുവാൻ അനുജൻ തീരുമാനിക്കുകയും ചെയ്തു എന്നാൽ ഇത് രഹസ്യമായി അറിഞ്ഞ എം കൃഷ്ണനും കൃഷ്ണമൂർത്തിയും കൂടെ കൃഷ്ണമൂർത്തിയുടെ അച്ഛനായ ഡോക്ടർ രാമയ്യരെ സമീപിക്കുകയും ഇത് സ്വന്തം കാര്യത്തിനല്ല എന്ന് പറഞ്ഞുകൊണ്ട് എസ്എൻഡിപി യൂണിയന്റെ ഒരു ആസ്ഥാനം മന്ദിരം ഉണ്ടാക്കാൻ ആയിട്ടുള്ള ഒരു മഹത് കർമ്മം ആണെന്ന് എം കൃഷ്ണൻ അച്ഛനായ രാമയ്യരെ ബോധ്യപ്പെടുത്തുകയും അദ്ദേഹം അതൊരു നല്ല കാര്യമല്ലേ എന്ന് പറഞ്ഞുകൊണ്ട് അതിനു സമ്മതിക്കുകയും ആണ് ചെയ്തത് പക്ഷേ അന്ന് ഈ യൂണിയൻ വാങ്ങുവാൻ ആയിട്ടുള്ള സാമ്പത്തിക സ്ഥിതിയും കുട്ടനാട് യൂണിയൻ ഇല്ലായിരുന്നു അദ്ദേഹം അന്ന് കണ്ട പോംവഴി യൂണിയൻ സ്ഥലം വാങ്ങണമെന്നുണ്ടെങ്കിൽ ഇത് ഏതെങ്കിലും ഒരു ബാങ്കിൽ പണയം വയ്ക്കണം എന്നുള്ള രഹസ്യമായ യൂണിയൻ ഭാരവാഹികളുടെ കമ്മിറ്റിയിൽ മേൽപ്പറഞ്ഞ ക്രിസ്ത്യൻ മുതലാളിയുടെ ബാങ്കിൽ എത്തുകയും ഈ സ്ഥലം ഞാൻ ചോദിച്ചിരുന്നു എന്ന് അദ്ദേഹം പറയുകയും കൃഷ്ണൻ ഈ സ്ഥലം ഞങ്ങൾ വാങ്ങി അത് പണയപ്പെടുത്തുവാനാണ് വന്നത് എന്ന് പറയുകയും മേൽപ്പറഞ്ഞ ക്രിസ്ത്യാനിക്ക് ഇതൊരു സമുദായത്തോടാണ് കളിക്കുന്നത് എന്നൊരു ബോധ്യമാവുകയും അദ്ദേഹം അന്ന് ലോൺ അനുവദിക്കുകയും ഒരേ ദിവസം തന്നെ കുട്ടനാട് യൂണിയൻ ആസ്ഥാനം മന്ദിരം ഉണ്ടായിരുന്ന സ്ഥലം രജിസ്ട്രേഷൻ ആക്കുകയും അന്നുതന്നെ അത് പണയപ്പെടുത്തുകയും ചെയ്തു പണയപ്പെടുത്തുമ്പോൾ യൂണിയൻ കണ്ടിരുന്ന ഒരു വ്യവസ്ഥ ഇതിൽ നിന്നും കിട്ടുന്ന ആദായം കൊണ്ട് ഈ ലോൺ അടച്ചു തീർക്കാം എന്നുള്ള ഒരു നിശ്ചയം ഉണ്ടായിരുന്നു അങ്ങനെ എസ് പുരുഷോത്തമൻ കുറ്റിക്കാട് യൂണിയൻ സെക്രട്ടറിയായിരിക്കുമ്പോൾ സ്ഥലം വാങ്ങുകയും യൂണിയന്റെ ഓഫീസ് കെട്ടിടം ആരംഭിക്കുകയും ചെയ്തു എന്നാൽ അന്ന് ശാഖകളിലെ വിഹിതം വളരെ പരിമിതമായിരുന്നു . ആയതിൻപ്രകാരം യൂണിയന്റെ പ്രവർത്തനവും വളരെ മന്ദീഭവിച്ചിരുന്നു അതിൻപ്രകാരം യൂണിയന്റെ മന്ദിരം മന്തിഭവിക്കുകയും ചെയ്തു

തുടർന്ന് വന്ന യൂണിയന്റെ വാർഷിക പൊതുയോഗം എസ് പുരുഷോത്തമൻ കുട്ടിക്കാടിനെ പ്രസിഡണ്ടായി നിയമിക്കുകയും ശ്രീ എം കൃഷ്ണനെ യൂണിയന്റെ സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു തുടർന്ന് തുടർച്ചയായി 45 ദിവസം അദ്ദേഹം കുട്ടനാട്ടിലെ വിവിധ ശാഖകൾ സന്ദർശിക്കുകയും മന്ദിര നിർമ്മാണം പൂർത്തിയാക്കുവാൻ ഉള്ള സാമ്പത്തികം കണ്ടെത്തുകയും ചെയ്തു മന്ദിരത്തിന്റെ ഇരുവശങ്ങളിലും പ്രത്യേകം കെട്ടിടങ്ങൾ നിർമ്മിച്ചതും സന്ദർശകർക്ക് ഭക്ഷണ സൗകര്യം ഏർപ്പാടാക്കിയത് എം കൃഷ്ണന്റെ കാലയളവിലാണ് മേൽപ്പറഞ്ഞ രീതിയിൽ ബാങ്കിൽ അടയ്ക്കുവാൻ ആയിട്ടുള്ള സാമ്പത്തികം കണ്ടെത്തുന്നതിന് അന്നത്തെ സാഹചര്യത്തിൽ ഒരു സംഭവം ഉണ്ടാകുകയും അതിൽ പ്രകാരം നമ്മൾ ഇന്ന് കാണുന്ന കുട്ടനാടിന്റെ റവന്യൂ താലൂക്ക് ഓഫീസ് അന്ന് പുളിങ്കുന്ന് ക്രിസ്ത്യൻ പ്രമാണിയുടെ മന്ദിരത്തിൽ ആയിരുന്നു പ്രവർത്തിച്ചുകൊണ്ടിരുന്നത് മേൽപ്പറഞ്ഞ കൃഷ്ണമൂർത്തിയുടെ സ്വാധീനത്താൽ ഒരു ദിവസം രാത്രിയിൽ രഹസ്യമായി ചേർന്ന യൂണിയന്റെ യോഗത്തിൽ പുളിങ്കുന്നിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന റവന്യൂ താലൂക്ക് ഓഫീസിന്റെ പ്രവർത്തനം യൂണിയൻ യൂണിയൻ മന്ദിരത്തിലേക്ക് ആക്കുവാൻ മേൽ ഘടകത്തിൽ സ്വാധീനം ചെലുത്തുകയും രഹസ്യമായി അത് നടപ്പിലാക്കുകയും ഒരു രാത്രി കൊണ്ട് തന്നെ പുളിങ്കുന്നിൽ പ്രവർത്തിച്ചിരുന്ന റവന്യൂ താലൂക്ക് ഓഫീസിന്റെ പ്രവർത്തനം നേരം വെളുക്കുമ്പോൾ ഒറ്റരാത്രികൊണ്ട് അതിന്റെ പ്രവർത്തനം യൂണിയൻ ഓഫീസിൽ തുടങ്ങുവാനും ശ്രീ എം കൃഷ്ണന്റെ പ്രവർത്തന പാരമ്പര്യം വിളിച്ചു ഓതുന്നതാണ്

ഒരു കാര്യം കൂടി ഓർമിപ്പിക്കുന്നു യൂണിയന്റെ സ്ഥലവും ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ടു കൊണ്ട് മങ്കൊമ്പ് പട്ടരിൽ പെട്ട ഡോക്ടർ രാമയ്യൻ ഡോക്ടർ കൃഷ്ണമൂർത്തി അദ്ദേഹത്തിന്റെ അനുജൻ എന്നിവരിൽ കൂടി നമ്മൾ നന്ദി അർപ്പിക്കേണ്ടതുണ്ട്

പള്ളാത്തുരുത്തി ശാഖയുടെ വകയായിട്ടുള്ള പ്രൈമറി സ്കൂൾ ആരംഭിക്കുന്നതിന് ശ്രീ കൃഷ്ണന്റെ ശുപാർശ കത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ആർ ശങ്കർ അനുവദിച്ചിട്ടുള്ളതാകുന്നു

1985 ഡിസംബർ 31ന് ആ പുണ്യാത്മാവ് ഈ ലോകത്തോട് വിടപറഞ്ഞു ഏകനായി ജീവിതം കഴിച്ച് തന്റെ ജീവിതത്തിന്റെ നല്ല ഒരു ഭാഗവും സമുദായത്തിന്റെ ഉന്നതിക്കായി പ്രവർത്തിച്ച ശ്രീ എം കൃഷ്ണനെ നമ്മൾ എന്നും ഓർത്തിരിക്കേണ്ടതാണ്